സിപിഐഎമ്മിന്റെ പച്ചക്കറി കൃഷി നാടിന് മാതൃക: മുഖ്യമന്ത്രി

പച്ചക്കറിക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നപ്പോ‍ള്‍ സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഐ(എം) കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക സംഘവും സിപിഐഎമ്മും ചേര്‍ന്ന് നടത്തുന്ന ‘വിഷുവിന് വിഷ രഹിത പച്ചക്കറി’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരിന്നു അദ്ദേഹം.

നമ്മുടെ നാട് വല്ലാത്തൊരു അവസ്ഥ നേരിടുന്ന ഘട്ടത്തിലാണ് സിപിഐ (എം ) ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. പച്ചക്കറിക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇവിടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കി. ആ ഘട്ടത്തിലാണ് സിപിഐ(എം )സ്വന്തം നിലയ്ക്ക് പച്ചക്കറി കൃഷിയിലേക്ക് കടന്നത്. ആ മാതൃകയാണ് എൽഡിഎഫ് സർക്കാർ വന്നപ്പോൾ കാർഷിക രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിലേക്ക് എത്തിച്ചത്. എന്നാല്‍ നമ്മള്‍ ഏറെക്കുറെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങിയപ്പ‍ോ‍ഴാണ് പ്രളയം എല്ലാം തകര്‍ത്തത്.

സിപിഐ (എം) അതെല്ലാം വീണ്ടെടുക്കുകയാണ്. ഒരു നാടിന് ഒരു രാഷ്ട്രീയ പാർട്ടി കാണിച്ചു കൊടുക്കുന്ന മാതൃകയാണിതെന്നും എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇത്തരത്തിലെ മാതൃകാ പ്രവർത്തനം സാധ്യമാകു എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News