ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണം: ഗൂഢാലോചനയുടെ ഭാഗമായി സൃഷ്‌ടിച്ച വാര്‍ത്തയെന്ന് ബേധ്യപ്പെട്ടു; മുഖ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമായ വർത്തയെന്ന് ബോധ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആദ്യത്തേതോ ഒടുവിലത്തേതോ ആയ ഗൂഢാലോചനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂരിൽ ആദ്യത്തെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വേളയിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഈ വാർത്തയ്ക്ക് അധികകാലം ആയുസ്സ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:പൊന്‍തിളക്കത്തില്‍ സെഞ്ച്വറി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട നൂറ് പിന്നിട്ടു

ഗൂഢാലോചനയ്ക്ക് പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ടയാൾ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി. സൂത്രധാരനെ കയ്യോടെ പിടികൂടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ആരോഗ്യ വകുപ്പ്. നിപ്പ നേരിടുന്നതിൽ മികച്ച പ്രവർത്തനം നടത്തിയെന്നും ആരോഗ്യമന്ത്രിക്കെതിരെ ഇല്ലാത്ത കഥ വച്ചാണ് ആരോപണം ഉന്നയിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News