ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു

U R PRADEEP
ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു.
രണ്ടുതവണ മികച്ച ഗാനരചിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബി കെ ഹരിനാരായണനാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണഗാനം എഴുതിയത്. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഒരാളെന്ന നിലയിൽ ഇത് അഭിമാനകരമാണെന്ന് ബി കെ ഹരിനാരായണൻ പറഞ്ഞു.
യുവ സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം നിർവഹിച്ചത്. മന്ത്രി കെ രാജന് നൽകിയാണ് ബി കെ ഹരിനാരായണൻ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം  പ്രകാശനം ചെയ്തത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News