ചേലക്കര വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി മുന്നേറുമ്പോൾ ചേലുള്ള ചെങ്കോട്ട’ എന്ന പോസ്റ്റുമായി മന്ത്രി വീണാ ജോർജ്. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ ലീഡ് കാണിക്കുന്നത്.
നിലവിൽ 11,936 വോട്ടിന്റെ ലീഡുമായി തൃശൂരിന്റെ റെഡ് ഫോർട്ടിൽ കുതിക്കുകയാണ് യു ആർ പ്രദീപ്. ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്ത് ചുവപ്പു പുതക്കാനൊരുങ്ങുന്ന ചേലക്കര ഭരണവിരുദ്ധ വികാരം എന്ന പ്രതിപക്ഷത്തിന്റെ കുപ്രചരണത്തിനുള്ള മറുപടി കൂടിയാണ്. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
Also Read: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല; തെളിവാണ് ചേലക്കര
ഹൃദയത്തോട് ചേർത്ത് നിർത്തിയ ചേലക്കരക്ക് നന്ദി എന്ന് യു ആർ പ്രദീപ് പറഞ്ഞു. എൽ ഡി എഫ് തുടർഭരണത്തിനുള്ള വിധിയെഴുത്താണ് ചേലക്കരയിലേതെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. എൽഡിഎഫ് സർക്കാർ 3.0 യുടെ സൂചനയാണ് ചേലക്കരയിലെ വിജയം എന്നാണ് ഇടതുക്യാമ്പിന്റെ വിശ്വാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here