ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പുരോഗമിക്കുമ്പോള്‍ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്. ദിനംപ്രതി കോണ്‍ഗ്രസിന്റെ വിവിധ നേതാക്കള്‍ അവരുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
കള്ള പ്രചാരവേലകള്‍ ജനങ്ങളില്‍ ഏശാത്ത നിലയില്‍ വന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് പരസ്യമായി ആഹ്വാനം നല്‍കുന്നത്. നേരത്തെ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശക്തമായി അനുഭവങ്ങളെ നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലും ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് തരംതാണിരിക്കുകയാണ്. ഇത്തരം നിലപാടുകള്‍ക്ക് എതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ALSO READ:ജീവനക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ നല്‍കുന്നത് പുല്ലുവില; ഇനിയും പൊലിയുന്നത് എത്ര ജീവനുകള്‍?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here