ചേലക്കര ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന പൂര്‍ത്തിയായി

Election result

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന പൂര്‍ത്തിയായി. 7 പേരാണ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ ഉള്ളത്. 7ല്‍ 4 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.

വിവിധ മുന്നണി സ്ഥാനാര്‍ത്ഥികളുടെയും ഡമ്മി സ്ഥാനാര്‍ത്ഥികളുടെയും അടക്കം 9 നോമിനേഷനുകളാണ് സൂഷ്മപരിശോധന നടത്തിയത്. രണ്ട് പത്രികകള്‍ തള്ളി. സി പി ഐ (എം) ഡമ്മി സ്ഥാനാര്‍ത്ഥിയായ സുനിത, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ രാജു എം എ എന്നിവരുടെ പത്രികകളാണ് സൂഷ്മപരിശോധനയില്‍ തള്ളിയത്.30 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്നതാണ്. നവംബര്‍ 11ന് ആണ് തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിക്കുക.

ALSO READ:‘തങ്ങന്മാരെ വിമര്‍ശിച്ചാല്‍ ലീഗിന് പത്ത് വോട്ട് കൂടും’; ഉമര്‍ ഫൈസി മുക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News