ഭൂരിപക്ഷം ഇടതിനോടുള്ള വിശ്വാസം; കള്ള പ്രചാരണവും വ്യക്തിഹത്യയും കാറ്റിൽ പറത്തിയ ചേലക്കര

chelakkara

ചേലക്കര ഇടത് കോട്ടയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥിയുടെ വിജയം. ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വിജയിച്ചിരിക്കുന്നത്. ഇതോടെ കള്ള പ്രചാരണവും വ്യക്തിഹത്യയും ചേലക്കരയിലെ വോട്ടർമാർ തള്ളി എന്ന് അക്ഷാർത്ഥം വ്യക്തമാകുകയാണ്.

ചേലക്കരയിൽ 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ആർ പ്രദീപ് വിജയിച്ചത്. ചേലക്കരയിലാണ് യഥാർത്ഥ രാഷ്ട്രീയ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് പ്രചാരണ സമയത്ത് പറഞ്ഞ രമ്യ ഹരിദാസിനു 52626 വോട്ടുകളാണ് ലഭിച്ചത്. എൽ ഡി എഫ് ചേലക്കരയിൽ വിജയിച്ചത് ഒരു വർഗീയ ശക്തികളുടെയും കൂട്ടുപിടിച്ചല്ല എന്ന് നിസംശയം പ്രദീപിന്റെ ഈ വിജയത്തിൽ പറയാനാകും. ബിജെപിക്ക് ചേലക്കരയിൽ ലഭിച്ചത് 33609 വോട്ടുകളായിരുന്നു.

ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശന്റെ പ്രസ്താവനയെ കാറ്റിൽ പറത്തിയായിരുന്നു ചേലക്കര ചെങ്കോടിക്കോപ്പം നിന്നത്. സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി, വെറുപ്പാണ് എന്നത് വി ഡി സതീശന്റെ വിഢിത്ത പ്രസംഗങ്ങളിലെ ഒടുവിലത്തെ ഉദാഹരണം കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ചേലക്കര. സർക്കാർ വിരുദ്ധ വികാരം ഇല്ല എന്ന് തീർത്തും അടിവരയിടുന്നതായിരുന്നു ചേലക്കരയിലെ എൽ ഡി എഫ് ഭൂരിപക്ഷം. ഭൂരിപക്ഷം ഇടതിന്റെ വിശ്വാസം മാത്രമാണെന്നുള്ള എതിരാളികളുടെ പ്രചാരണങ്ങൾക്കാണ് പ്രദീപ് തന്റെ വൻ ഭൂരിപക്ഷത്തിലൂടെ മറുപടി നൽകിയത്. സർക്കാരിന്റെ വികസന കുതിപ്പുകൾ തിരിച്ചറിഞ്ഞ് ചേലക്കര ഇടതിനൊപ്പം നിന്നതിന്റെ ഏറ്റവും മികച്ച വിജയമാണ് ചേലക്കര ഇടതിന്റെ വിജയക്കരയായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News