ചേലക്കര ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് സമാപനമായി

ചേലക്കര ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് സമാപനമായി. മണ്ഡലത്തെ ഒന്നാകെ ആവേശക്കടലാക്കിയാണ് ചേലക്കര ബസ് സ്റ്റാൻ്റിൽ കൊട്ടിക്കലാശം നടന്നത്. വിവിധ പഞ്ചായത്തുകളിലും ഇതേ സമയം തന്നെ കൊട്ടിക്കലാശം നടന്നു. ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ വർണ്ണക്കാഴ്ചയ്ക്ക് ആണ് തിങ്കളാഴ്ച വൈകുന്നേരം ചേലക്കര ബസ്റ്റാൻഡ് വേദിയായത്. രാവിലെ മുതൽ തന്നെ മുന്നണി പ്രവർത്തകർ എല്ലാം കൊട്ടിക്കലാശത്തിനായി ഒരുക്കത്തിലായിരുന്നു. മൂന്നു മുന്നണികൾക്കും ചേലക്കര ബസ് സ്റ്റാൻഡിൽ മൂന്നിടങ്ങളിലായാണ് കൊട്ടിക്കലാശത്തിന് വേദിയൊരുക്കിയിരുന്നത്.

ആട്ടവും പാട്ടുമായി ബസ്റ്റാന്റിന്റെ കിഴക്കുഭാഗത്താണ് എൽഡിഎഫിന് പ്രവർത്തകർ അണിനിരന്നത്. നാലു മണിയോടെ മേപ്പാടത്തു നിന്നും എൽ ഡി എഫ് പ്രവർത്തകരുടെ റാലി ആരംഭിച്ചു. തുടർന്ന് ഓരോ കേന്ദ്രത്തിൽ നിന്നും കൂടുതൽ പ്രവർത്തകർ റാലിയിൽ അണി ചേർന്നു. 4.30 ഓടെ പ്രവർത്തകരെല്ലാം ബസ്റ്റാൻഡ് പരിസരത്ത് എത്തി. എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർപ്രദീപും ഇടതു നേതാക്കളും കൂടി എത്തിയതോടെ ആവേശം പതിന്മടങ്ങായി. റവന്യൂ മന്ത്രി കെ രാജൻ, കെ രാധാകൃഷ്ണൻ എം പി, നേതാക്കളായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ചേലക്കരയുടെ ഇടതു മനസ്സ് ഇത്തവണയും എൽ ഡി എഫിനൊപ്പം തന്നെയാണെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപ് പറഞ്ഞു.

also read: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണം; പരാതി നൽകി എല്‍ഡിഎഫ്
ബസ്റ്റാന്റിന്റെ പടിഞ്ഞാറുഭാഗത്തായിരുന്നു യുഡിഎഫിൻ്റെയും എൻ ഡി എ യുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനൊപ്പം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, രാഹുൽ കൂട്ടത്തിൽ, കൊടിക്കുന്നിൽ സുരേഷ്, തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. ബസ് സ്റ്റാൻ്റിൻ്റെ മധ്യഭാഗത്താണ് എൻ ഡി എ യുടെ കൊട്ടിക്കലാശം നടന്നത്. സ്ഥാനാർത്ഥി കെ ബാലകൃഷ്ണനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി മുരളീധരൻ തുടങ്ങിയ നേതാക്കളും കൊട്ടിക്കലാശത്തിനായി ചേലക്കരയിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News