ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 48,179 വോട്ട് മാത്രമാണ് നേടാനായത്.
ഭരണവിരുദ്ധ വികാരം എന്ന ചേലക്കരയിലെ പ്രതിപക്ഷത്തിന്റെ കുപ്രചരണത്തിനുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ വിജയം. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് ചെയ്യാൻ സാധിച്ചില്ല.
Also Read: ഇഞ്ചോടിഞ്ച് പോരാട്ടം; ജാർഖണ്ഡിൽ എൻഡിഎ പിന്നിൽ
ഒരു വർഗീയ വാദികളുടെയും വോട്ടുകൾ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ് യു ആർ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here