കഴിഞ്ഞമാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ് രാജിവച്ചു. തോല്‍വിയില്‍ ഉണ്ടായ നിരാശയാണ് രാജിയിലേക്ക് നയിച്ചത്.ഔദ്യോഗികമായി കെപിസിസി – ഡിസിസി നേതൃത്വങ്ങള്‍ക്ക് രാജി കൈമാറി. ഈമെയില്‍ മുഖാന്തരമാണ് രാജി കൈമാറിയത്.
ALSO READ: മുന്‍ഗണന റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
നുണകളുടെയും പണക്കൊഴുപ്പിന്റെയും കുത്തൊഴുക്കിന് വഴങ്ങാതെയാണ് തുടര്‍ച്ചയായി ഏഴാംതവണയും എല്‍ഡിഎഫിന് ചേലക്കരയില്‍ ഉജ്വല വിജയം ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു ഈ തിളക്കമാര്‍ന്ന വിജയം.
ഭരണവിരുദ്ധ തരംഗമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലെന്നും യുഡിഎഫും ബിജെപിയും മാധ്യമങ്ങളും പെരുമ്പറ കൊട്ടിയ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്ത 1,56,563 വോട്ടില്‍ യു ആര്‍ പ്രദീപ് 64,827 വോട്ട് നേടി. ഇത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4,459 വോട്ട് അധികം. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് 52,626 വോട്ട് നേടി.
മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും യു ആര്‍ പ്രദീപ് മുന്നിട്ടുനിന്നു. തപാല്‍ വോട്ടിലും മുന്നിലെത്തി. അതേസമയം തങ്ങളുടെ സ്വാധീനകേന്ദ്രങ്ങളില്‍പ്പോലും മുന്നിലെത്താനാകാത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here