ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു; സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാംഘട്ട പ്രചാരണത്തില്‍

ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ എല്‍ഡിഎഫി ന്റെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വരവൂര്‍ ഗ്രാമപഞ്ചായത്തിലെ തളി സെന്ററില്‍ നിന്നുമാണ് ചേലക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് തിങ്കളാഴ്ച രാവിലെ പര്യടനം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

ALSO READ: ‘ആ നടി വലിയൊരു പ്രചോദനം തന്നെയാണ്; അവര്‍ എന്നെ അത്ഭുതപ്പെടുത്തി’: ജോജു ജോര്‍ജ്

തുടര്‍ന്ന് ചില സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കു ശേഷം മുള്ളൂര്‍ക്കരയില്‍ നടന്ന തെരഞ്ഞെടുപ്പ് മേഖലാ കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. ഉച്ചയ്ക്ക് പഴയന്നൂര്‍ മേഖലയിലെത്തി യു ആര്‍ പ്രദീപ് വോട്ടര്‍മാരെ കണ്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ദേശമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും ചേലക്കരയിലുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ പാഞ്ഞാള്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. വൈകിട്ട് നടക്കുന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News