ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു; രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് സ്ഥാനാർഥികൾ

Election

ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാർത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കൺവെൻഷനുകൾ പൂർത്തിയാകുന്നതോടെ എൽഡിഎഫി ൻ്റെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

വരവൂർ ഗ്രാമപഞ്ചായത്തിലെ തളി സെൻറ്റിൽ നിന്നുമാണ് ചേലക്കരയിലെ ഇടതു മുന്നണി സ്ഥാനാർത്ഥി യുആർ പ്രദീപ് ഇന്നു രാവിലെ പര്യടനം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തിയ സ്ഥാനാർഥിയെ പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു.

Also Read: കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

പിന്നീട് ചില സ്വകാര്യ സന്ദർശനങ്ങൾക്കു ശേഷം മുള്ളൂർക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് മേഖലാ കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തു. ഉച്ചയ്ക്ക് പഴയന്നൂർ മേഖലയിലെത്തി യു ആർ പ്രദീപ് വോട്ടർമാരെ കണ്ടു. യു ഡി എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് ദേശമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എം എം ഹസൻ ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കളും ചേലക്കരയിലുണ്ട്. എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ പാഞ്ഞാൾ പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. വൈകിട്ട് നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News