ചേലക്കര ഉപതെരഞ്ഞെടുപ്പ്; വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് യു ആർ പ്രദീപ്

ചേലക്കര നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. രാവിലെ സുഹൃത്തുക്കളെ ഉൾപ്പെടെ കണ്ട് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കും. യു ആർ പ്രദീപിനു വേണ്ടി കെ രാധാകൃഷ്ണൻ എം പി വരവൂർ, ദേശമംഗലം പഞ്ചായത്തുകളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

Also read:‘പാലക്കാട് കോൺഗ്രസ് പണം കൊണ്ടുവന്നു; സമഗ്രമായ അന്വേഷണം നടത്തണം’: എ എ റഹിം എം പി

വൈകിട്ട് എളനാട് നടക്കുന്ന പ്രചാരണ പരിപാടിയിൽ സി പി ഐ എം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുള്ളൂർക്കര പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുന്നത്. എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ്റെ പര്യടനം ചേലക്കര പഞ്ചായത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News