വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

election

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട ക്യൂ തുടരുന്നുണ്ട്. വൈകിട്ട് ആറ് മണി വരെ വന്നവർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

അതേസമയം പോളിംഗ് കണക്കുകളിലേക്ക് വന്നാൽ, ചേലക്കരയിൽ ഇതുവരെ 71.65 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 64.71 ശതമാനം വോട്ട് വയനാട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാൾ പോളിംഗ് നിരക്ക് ഇത്തവണ കുറവാണ്.

Also Read: പാഴായിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

വയനാട്ടിൽ രേഖപ്പെടുത്തിയ  പോളിംഗ്‌:

വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ പോളിം​ഗ് പൂർത്തിയായി. 64.71 ശതമാനമാണ്‌ പോളിം​ഗ് രേഖപ്പെടുത്തിയത്. രാത്രി 10 വരെയുള്ള കണക്കാണിത്. 2009ൽ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിം​ഗാണ് ഇന്ന് രേഖപ്പെടുത്തിയത്.ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനേക്കാൾ 8.86 ശതമാനം പോളിംഗിൽ കുറവുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 73.57 ശതമാനമായിരുന്നു പോളിങ്. എല്ലാ നിയോജമണ്ഡലങ്ങളിലും കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്.ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിൽ ഏറനാട്‌ മണ്ഡലത്തിലാണ്‌ കൂടുതൽ പോളിങ്. 69.42 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News