ചെല്‍സി- ആഴ്‌സണല്‍ ലണ്ടന്‍ ഡെര്‍ബി ബലാബലം; ഗണ്ണേഴ്‌സിന്റെ ഗോള്‍വരള്‍ച്ചക്ക് അവസാനം

arsenal-chelsea-epl

ലണ്ടന്‍ ഡെര്‍ബിയില്‍ സമനിലയില്‍ പിരിഞ്ഞ് ചെല്‍സിയും ആഴ്‌സണലും. ചുവപ്പും നീലയുമായി ഇളകിമറിഞ്ഞ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തിന് മികച്ച കാഴ്ചാവിരുന്ന് സമ്മാനിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. 1-1 എന്ന സ്‌കോറിലാണ് മത്സരം പിരിഞ്ഞത്.

5-4-2 എന്ന ഫോര്‍മാറ്റിലാണ് ഇരുടീമുകളും കളിച്ചത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 60ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ആഴ്‌സണലാണ് ആദ്യ ഗോള്‍ നേടിയത്. പരുക്കില്‍ നിന്ന് മുക്തനായി എത്തിയ മാര്‍ട്ടി ഒദെഗാര്‍ദ് ആണ് ഗോളിന് അവസരമൊരുക്കിയത്.

Read Also: താത്കാലിക ആശാന് ഗംഭീര യാത്രയയപ്പുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഗോളടിച്ചും അടിപ്പിച്ചും നായകന്‍, ലൈസസ്റ്ററിനെ പഞ്ഞിക്കിട്ടു

പത്ത് മിനിറ്റ് പിന്നിട്ടപ്പോഴേക്കും പെട്രോ നെറ്റോയിലൂടെ ചെല്‍സി സമനില പിടിച്ചു. സബ് ആയി ഇറങ്ങിയ ലിയാന്‍ഡ്രോ ട്രോസ്സാര്‍ഡ് രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കി. അവസാന വിസിലിന് തൊട്ടുമുമ്പായിരുന്നു ഈ അവസരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News