വിജയമില്ലാത്ത അഞ്ച് മത്സരങ്ങളെന്ന നിരാശയെ പടിക്കുപുറത്തുനിർത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് തിരിച്ചെത്തി ചെൽസി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വോൾവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്. ഡിസംബര്‍ മധ്യത്തില്‍ ലിവര്‍പൂളിനെക്കാള്‍ വെറും രണ്ട് പോയിന്റ് പിന്നിലായിരുന്ന എന്‍സോ മാരെസ്‌കയുടെ ടീം ഇതോടെ കിരീടത്തിൽ നോട്ടമിടാനുള്ള ആത്മവിശ്വാസവും ആർജിച്ചു.
രണ്ടാം പകുതിയില്‍ മാര്‍ക്ക് കുക്കുറെല്ലയും നോണി മഡൂക്കെയും നേടിയ ഗോളുകളാണ് ചെൽസിയുടെ വിജയത്തിൽ നിർണായകമായത്. ഇതോടെ ഗോൾകീപ്പർ സാഞ്ചസ് വരുത്തിയ നാണക്കേട് ഒഴിവാക്കാനുമായി. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള പാതയിലുമാണ് ടീം.
24ാം മിനുട്ടില്‍ ടോസിന്‍ അദറാബ്യോയോ ആണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഒന്നാം പകുതിയുടെ അധിക സമയത്ത് വോള്‍വ്‌സിന്റെ മാറ്റ് ദോഹെര്‍തി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ 60ാം മിനുട്ടില്‍ മാര്‍ക് കുകുറെല്ലയും അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും നോനി മദ്യൂകെയും ലീഡ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here