ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുംബൈയിൽ മുസ്‌ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം. ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാര്‍ ബന്ധമുള്ളവര്‍ യുവാവിനെ മർദിച്ചത്. ജനുവരി 19ന് പങ്കാളിക്കും മക്കള്‍ക്കുമൊപ്പം മുംബൈയിലേക്ക് പോകുമ്പോള്‍ ആയിരുന്നു 40ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും തുടർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്തത്.

ALSO READ: ‘ബ്രസീൽ ആരാധകർക്ക് ഇത് ദുഃഖതിങ്കൾ’, 20 വർഷങ്ങൾക്ക് ശേഷം അർജന്റീനയോട് തോറ്റ് പുറത്തേക്ക്

തങ്ങള്‍ ഉണ്ടായിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ പര്‍ദ്ദ ധരിച്ച ഒരാള്‍ തന്റെ പങ്കാളി മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അവരോടാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതെന്നും, ഇതിന് തയ്യാറാവാതെ ഇരുന്നപ്പോൾ തന്റെ കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് ചൂടുള്ള ചായ യുവാക്കൾ ഒഴിച്ചുവെന്നും കങ്കവലി സ്വദേശി ആസിഫ് ശൈഖ് ആരോപിച്ചു. ഇത് സംബന്ധിച്ച് യുവാവ് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസ് എടുക്കാൻ തയാറായില്ലെന്നും, കേസ് കൊടുത്ത തനിക്കെതിരെയാണ് ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും യുവാവ് ആരോപിക്കുന്നു.

ALSO READ: ‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’, ദൗത്യസംഘം ആന മണ്ണുണ്ടി വന മേഖലയിൽ, ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

പരാതിയുമായി യുവാവ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ അവിടെ എത്തിയിരുന്നുവെന്നും, പൊലീസിന്റെ സംരക്ഷണത്തില്‍ വീട്ടില്‍ എത്തിയ ഇയാളെ സമീപ പ്രദേശത്തുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് വിളിക്കില്ലേ എന്ന് ചോദിച്ച് പുറകില്‍ നിന്ന് വടികൊണ്ട് അടിച്ചുവെന്നും യുവാവ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News