10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടും ഒരേ പണി തന്നെ; കെമിസ്ട്രി ബിരുദധാരി വീണ്ടും പിടിയിൽ

ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവിന്റെ വീട് പരിശോധിച്ച അന്വേഷണ സംഘം അമ്പരന്നു. രാസലഹരിയായ മെത്താംഫെറ്റാമൈൻ വീട്ടിൽ ലാബ് ക്രമീകരിച്ച് നിർമിക്കുന്ന സൗകര്യമുള്ളതായി കണ്ടെത്തി. കൂടാതെ 50 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെടുത്തു.
തെലങ്കാന ആന്റി നാർക്കോട്ടിക്സ് ബ്യൂറോ വിഭാഗമാണ് ഞെട്ടിക്കുന്ന കാഴ്ചക്ക് സാക്ഷികളായത്.
ഹൈദരബാദ് ന​ഗര പ്രാന്തത്തിലെ സുറാറാമിലെ വീട്ടിൽ വെള്ളിയാഴ്ചയാണ് ടിഎസ്എന്‍ബി പരിശോധന നടത്തിയത്.

ALSO READ: മാനസികാരോഗ്യം മെച്ചപ്പെടണോ എങ്കില്‍ ഇവ കൂടി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

കെമിസ്ട്രി ബിരുദധാരിയായ കമ്മ ശ്രീനിവാസ്, ജി നരസിംഹ രാജു, ഡി മണികണ്ഠ എന്നീ മൂന്ന് പേരാണ് അറസ്റ്റിലായത്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 10 വര്‍ഷം മുൻപ് പ്രധാന പ്രതിയും രസതന്ത്രത്തില്‍ ബിരുദധാരിയുമായ കമ്മ ശ്രീനിവാസിനെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലുള്ള ഒരു ഇടപാടുകാരന് ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ ഏരിയയിലെ ലാബിൽ നിർമ്മിച്ച മെത്താംഫെറ്റാമൈൻ മരുന്ന് വിൽക്കാൻ ഒരുങ്ങുമ്പോളാണ് കമ്മ ശ്രീനിവാസ് 2013 നവംബറിൽ പിടിയിലായത്.

ALSO READ: സരിഗയെ നവകേരള സദസിലെത്തിച്ചത് സര്‍ക്കാരിലുള്ള വിശ്വാസം

രഹസ്യമായി രാസവസ്തുക്കൾ ഉപയോഗിച്ച് സ്വന്തം വീട്ടിൽ മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ തുടങ്ങിയത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ്.

10.9 കിലോ മെത്താംഫെറ്റാമൈൻ ആണ് ഇയാളുടെ പകലിൽ നിന്നും പിടിച്ചെടുത്തത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യത്തിൽ ഇറങ്ങിയ ശ്രീനിവാസ് 2017-ലാണ്‌ രാജു, മണികണ്ഠ എന്നിവരെ കണ്ടുമുട്ടിയ ശേഷമാണ് മൂവരും ഒരുമിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News