ചെമ്മണ്ണാര്‍ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്തര്‍ സംസ്ഥാന കുറ്റവാളി പിടിയില്‍

ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാര്‍ മുക്കുപണ്ട തട്ടിപ്പ് കേസില്‍ അന്തര്‍ സംസ്ഥാന കുറ്റവാളി പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി ഷെഫീഖ് ഖാസിമാണ് ഉടുമ്പന്‍ചോല പൊലീസിന്റെ പിടിയിലായത്. ഗോവയിലേക്ക് മുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

Also Read: നയൻതാരയുടെ സ്കിൻ കെയർ കമ്പനിക്കെതിരെ ആരാധകർ രംഗത്ത്, മറുപടി പറയാതെ താരം

കഴിഞ്ഞ മാസമാണ് നെടുങ്കണ്ടം ചെമ്മണ്ണാര്‍ കേരള ബാങ്ക് ശാഖയില്‍ നിന്നും രണ്ടുതവണയായി 9 ലക്ഷത്തിലധികം രൂപ പ്രതികള്‍ തട്ടിയെടുത്തത്. മൂന്നാം തവണ എട്ട് ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ പിടിയിലായത്. സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. തട്ടിപ്പ് നടത്താന്‍ ആവശ്യമായ മുക്കുപണ്ടം സംഘടിപ്പിച്ച നല്‍കിയത് ഷെഫീഖ് ഖാസിം ആണെന്ന് ആദ്യം പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഷെഫീഖ് ഗോവയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം രഹസ്യമായി വീട്ടിലെത്തിയ പ്രതിയെ ഉടുമ്പന്‍ചോല പൊലീസ് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംസ്ഥാനത്ത് ഉടനീളം നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ള ആളാണ് ഷെഫീഖ് ഘാസിം.

Also Read: വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ്സുകാരൻ മരിച്ചു

നെടുംകണ്ടം ചെമ്മണ്ണാര്‍ സ്വദേശികളായ തെങ്ങുപുള്ളിയില്‍ ബിലാല്‍ എന്ന സ്റ്റെഫാന്‍സണ്‍, കല്ലിടയില്‍ ജോണ്‍സണ്‍ എന്നിവരാണ് ആദ്യം പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാര്‍ സ്വദേശി ടിജോയെ ഞാറയ്ക്കല്‍ പൊലീസും അറസ്റ്റ് ചെയ്തിരുന്നു. ബിലാലും ഷെഫിക്കും ജോണ്‍സനും ടിജോയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതയാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിലെ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News