വാദ്യപ്രതിഭ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ വിട പറഞ്ഞു

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ വിട പറഞ്ഞു. കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനായ മാരാര്‍ തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സ്വദേശിയാണ്. പ്രായാധിക്യം കൊണ്ടാണ് രണ്ടുവര്‍ഷം മുമ്പ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ നിന്നും അദ്ദേഹം മാറി നിന്നിരുന്നു. മേള പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വര്‍ഷം പൂരം കൊട്ടിക്കയറിയ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍.

ALSO READ: നവകേരള ബസിനെതിരെ വ്യാജ വാര്‍ത്തകള്‍; വാതില്‍ തകര്‍ന്നതായി പ്രചാരണം, യാഥാര്‍ത്ഥ്യം ഇങ്ങനെ!

കൊവിഡ് കഴിഞ്ഞുള്ള പൂരനഗരിയില്‍ അദ്ദേഹം ഉണ്ടാകുമെന്നായിരുന്നു മേള പ്രേമികളുടെ ആഗ്രഹം. പക്ഷേ ശാരീരിക അവശതകള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. 12-ാം വയസില്‍ എടക്കുന്നി ക്ഷേത്രത്തില്‍ വാദ്യകലയില്‍ അരങ്ങേറ്റം കുറിച്ച കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ പെരുവനം നടവഴിയില്‍ പ്രഭല്‍ഭര്‍ക്കൊപ്പം കൊട്ടിക്കയറിയാണ് മുന്‍നിരയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News