ചെണ്ടമേള വിദ്വാൻ കൊട്ടിയം കമറുദ്ദീൻ അന്തരിച്ചു

ചെണ്ടമേള വിദ്വാൻ കൊട്ടിയം കമറുദ്ദീൻ അന്തരിച്ചു. 80 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ആദ്യകാല ചെണ്ടമേള വിദ്വാന്മാരിൽ പ്രമുഖനായിരുന്നു കമറുദ്ധീൻ. ആറര പതിറ്റാണ്ട് ചെണ്ടമേളത്തിൽ സജീവമായിരുന്നു. 1956 ൽ പതിമൂന്നാം വയസിൽ അരങ്ങേറ്റം. ആണക്കുഴി ക്ഷേത്രം കേന്ദ്രീകരിചായിരുന്നു തുടക്കം. കൊട്ടിയം കമറുദ്ധീൻ ആൻഡ് പാർട്ടി എന്ന പേരിൽ പ്രസിദ്ധമായ ട്രൂപ് ഉണ്ടാക്കി. തെക്കൻകേരളത്തിലെ എല്ലാ ഉത്സവങ്ങൾക്കും പള്ളിയിലെ പരിപാടികൾക്കും കമറുദ്ധീൻ ചെണ്ട കൊട്ടിയിട്ടുണ്ട്.

Also Read: നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറി: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News