സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല; എട്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ട് കോടതി

എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല. സെന്തില്‍ ബാലാജി നല്‍കിയ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. സെന്തിളിനെ കോടതി എട്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. അദ്ദേഹത്ത ആശുപത്രിയില്‍വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘം അനുമതി നല്‍കി.

Also Read- പിടികൂടാന്‍ കൊണ്ടുവന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും പ്രതിരോധം; ഒടുവില്‍ രാജവെമ്പാലയ്ക്ക് പിടിവീണു; വീഡിയോ

പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തില്‍ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷന്‍സ് കോടതി വിധിക്കെതിരെ സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും.

Also Read- ഞെട്ടിച്ച് വടിവേലു; വില്ലനായി ഫഹദ് ഫാസില്‍; മാരി സെല്‍വരാജിന്റെ ‘മാമന്നന്‍’ ട്രെയിലര്‍ പുറത്ത്

സെന്തില്‍ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അനസ്‌തേഷ്യ നല്‍കാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇ.ഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News