തമിഴ്നാട്ടിൽ ഡോക്ടറെ ആക്രമിച്ച സംഭവം; മകനായി വാ​ദിച്ച് അമ്മ

Chennai Doctor Stabbing Case

ചെന്നൈയിലെ കലൈഞ്ജർ സെൻ്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറെ ആക്രമിച്ച യുവാവിനായി പ്രതിരോധം തീർത്ത് അമ്മ. കഴിഞ്ഞ ബുധനാഴ്ച വിഘ്‌നേഷ് എന്ന യുവാവ് ആശുപത്രിയിലെത്തി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. എന്നാൽ തനിക്ക് കൃത്യമായ ചികിത്സ നൽകാത്തതിനാലാണ് മകൻ ഡോക്ടറെ ആക്രമിച്ചതെന്ന് പറയുകയാണ് അമ്മ.

വിഘ്‌നേഷിന്റെ അമ്മ കാൻസർ രോഗിയാണ്. ഡോക്ടർ തന്നെ അവ​ഗണിക്കുകയായിരുന്നുവെന്നും. ആശുപത്രിക്കാർ ഇപ്പോൾ പറയുന്നതിന്റെ കണക്ക് സ്റ്റേജ് 5 കാൻസർ രോഗനിർണയം അല്ല തനിക്ക് നടത്തിയതെന്നും. ഡോക്ടർ സ്റ്റേജ് 2 ക്യാൻസറാണെന്നാണ് തന്നോട് പറഞ്ഞതെന്നാണ് അമ്മ ഇപ്പോൾ പറയുന്നത്. “എനിക്ക് മറ്റൊരു കീമോതെറാപ്പി സെഷൻ ആവശ്യമില്ലെന്ന് ഡോ. ബാലാജി പറഞ്ഞു, ഞാൻ അവൻ്റെ ശത്രുവായിരുന്നോ?” എന്ന് ഡോക്ടറെ കുറ്റപ്പെടുത്തുകയാണ് വിഘ്‌നേഷിന്റെ അമ്മ.

Also Read: പുകമഞ്ഞിൽ മൂടി ഡൽഹി എയർപ്പോർട്ട്; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ബാലാജി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡോക്ടർ ബാലാജിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം വിഘ്‌നേഷ് അലക്ഷ്യമായി ആശുപത്രിയിലൂചെ നടന്നു പോകുന്ന സിസി ‍ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുറത്തെത്തിയ ശേഷം വിഘ്നേഷ് കത്തി പുറത്തെടുക്കുകയും അത് തുടച്ചതിനുശേഷം വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം.

Also Read: ഉത്തർപ്രദേശിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി

പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് പ്രതിയെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News