മഴയിൽ മുങ്ങി ചെന്നൈ: നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം

RAJNIKANTH

ചെന്നൈയിൽ കനത്ത മഴ തുടരുന്നതിനിടെ പ്രധാനപ്പെട്ട പല നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. നടൻ രജനീകാന്തിന്റെ പോയസ് ഗാർഡനിലുള്ള വില്ലയ്ക്ക് ചുറ്റും വെള്ളം കയറി.മഴയിൽ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതാണ് വെള്ളം ഉയരാൻ കാരണമായത്.വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ALSO READ; ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അലാറം; നിരത്തുകളിൽ ഹിറ്റാകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ

തമിഴ്‍നാട്ടിൽ അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.ചെന്നൈയ്ക്ക് പുറമെ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലും കനത്ത മഴയുണ്ട്.മഴ കനത്തതോടെ ചെന്നൈ സെൻട്രൽ- മൈസൂരു കാവേരി എക്സ്പ്രസ്സ് അടക്കം നാല് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. പല ട്രെയിനുകളും വഴി തിരിച്ചുവിടുകയും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. പലയിടത്തും വൈദ്യതി ലഭ്യമല്ല.

ALSO READ; പറയാനുള്ളത് പറഞ്ഞിട്ടെ പോകൂ, നേതൃത്വം കാണിക്കുന്നത് തോന്ന്യാസം; പി സരിൻ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയെ പലയിടത്തും വിന്യസിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത സ്തനങ്ങളിലേക്ക് മാറ്റാൻ 219 ബോട്ടുകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. അനാവശ്യ കാര്യങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും കഴിവതും വീടുകളിൽ തന്നെ തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ചെന്നൈ കോർപ്പറേഷൻ കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News