ചെന്നൈയിൽ കനത്ത മഴ; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയില്‍ കനത്ത മഴയെ തുടർന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

Also read:കശ്മീരില്‍ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കി.

Also read:ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തനം നടത്തിയ സർക്കാരാണ് ഇത്; മുഖ്യമന്ത്രി

ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തിരുവള്ളവരില്‍നിന്നാവും യാത്ര തുടങ്ങുക. മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് തിരുവള്ളൂരില്‍ യാത്ര അവസാനിപ്പിക്കും. ഹൈദരാബാദ് -താംബരംഎക്‌സ്പ്രസ് ചെങ്കല്‍പ്പേട്ട് വരെയാണ് സര്‍വീസ് നടത്തുകയെന്ന് സതേണ്‍ റെയില്‍വേ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News