മോഖ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഞയറാഴ്ച നടക്കുന്ന ഐപിഎല്‍ മത്സരം മഴ എന്ന ആശങ്കയില്‍ ക്രിക്കറ്റ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടമാണ് മഴ ഭീഷണിയിലുള്ളത്. ഇന്ന് രാത്രി 7:30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
അതേ സമയം, കാലാവസ്ഥ പ്രവചനം ക്രിക്കറ്റ് ആരാധകര്‍ക്ക് അനുകൂലമാണ്. ചെപ്പോക്കിലെ മത്സരത്തിന് മഴ ഭീഷണിയില്ല എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. മഴമേഘങ്ങള്‍ മൂടിയ കാലാവസ്ഥയായിരിക്കും എങ്കിലും മത്സരത്തെ ഒരു തരത്തിലും മഴ ബാധിക്കില്ല എന്ന പ്രവചനം ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ ഇന്ന് ജയിച്ച് പ്ലേ ഓഫ് ഉറപ്പാക്കാനാവും കളത്തില്‍ ഇറങ്ങുക. നിലവില്‍ 12 മത്സരങ്ങളില്‍ 15 പോയിന്റാണ് ചെന്നൈക്കുള്ളത്. നിലവില്‍ 12 കളികളില്‍ നിന്നും 10 പോയന്റുമായി എട്ടാംസ്ഥാനത്താണ് കൊല്‍ക്കത്ത. പൊതുവേ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ ചെപ്പോക്കില്‍ ടോസ് നിര്‍ണ്ണായകമാവും. സ്റ്റഡിയത്തിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോര്‍ 163 ആണ്. എന്നാല്‍ പതിനാറാം സീസണിലെ ആദ്യ മത്സരങ്ങളില്‍ ബാറ്റിംഗിനെ തുണച്ച ചരിത്രവും പിച്ചിനുണ്ട്
ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഇതുവരെ 30 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 19 മത്സരങ്ങളില്‍ ജയം ചെന്നൈക്കായിരുന്നു. 10 മത്സരങ്ങളില്‍ കൊല്‍ക്കത്തയും വിജയിച്ചു.ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരം രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ബാറ്റിംഗ് തെരഞ്ഞെടുത്തു.
റണ്‍സാണ് രാജസ്ഥാന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുത്തു.44 പന്തില്‍ 55 റണ്‍സ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഡ്യൂപ്ലസി, 33 പന്തില്‍ 54 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ് വെല്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി. ആദം സാംബ, കെ.എം.ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here