ഗയ്‌സ്…എല്ലാവരും ഓടിവന്ന് ഇതങ്ങ് പിടിച്ചോ! തൊഴിലാളികൾക്ക് റോയൽ എൻഫീൽഡ് ബൈക്കുകളും ടാറ്റ കാറുകളും സമ്മാനിച്ച് ചെന്നൈയിലെ പ്രമുഖ കമ്പനി, കാരണം ഇതാണ്…

royal enfield

തങ്ങൾക്കായി കമ്പനി ഒരുക്കി വെച്ചിരിക്കുന്ന സർപ്രൈസ് കണ്ട് തൊഴിലാളികൾ ഞെട്ടി…സമ്മാനമായി കൊണ്ടുവന്നിരിക്കുന്നത് മറ്റൊന്നുമല്ല- റോയൽ എൻഫീൽഡ് ബൈക്കുകളും, ആക്ടീവ സ്‌കൂട്ടറുകളൂം, ടാറ്റ കാറുകളും.ചെന്നൈയിലെ സർമൗണ്ട് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് എന്ന കമ്പനിയിലാണ് തൊഴിലാളികൾക്ക് കമ്പനി ഇത്തരമൊരു സർപ്രൈസ് ഒരുക്കിയിരിക്കുന്നത്.

കമ്പനിയിൽ ജോലി ചെയ്യുന്ന 20 തൊഴിലാളികൾക്കാണ് ഈ സമ്മാനം ലഭിച്ചത്. തങ്ങളുടെ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനായിട്ടാണ് ഇത്തരമൊരു സമീപനമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ALSO READ; അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം

ലോജിസ്റ്റിക് മേഖലയിലെ പൊതുവായ വെല്ലുവിളികളായ ചരക്കുനീക്കങ്ങളുടെ കാലതാമസം, സുതാര്യതയുടെ അഭാവം, കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല പരിഹാരങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ ഊന്നൽ നൽകുന്ന കമ്പനി ആണിത്.

കമ്പനിയുടെ ഇത്തരം ഇടപെടലുകൾ ജീവനക്കാർക്ക് പ്രചോദനം ആകുമെന്നും ഇതിലൂടെ ജീവനക്കാരുടെ സംതൃപ്തി മെച്ചപ്പെടുത്തുക മാത്രമല്ല, ഉൽപ്പാദനക്ഷമത, ഇടപഴകൽ എന്നിവ വർദ്ധിപ്പിക്കാൻ കഴിയുമെന്നും കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡെൻസിൽ റയാൻ പ്രതികരിച്ചു.

ENGLISH NEWS SUMMARY: Chennai courier company gifts royal enfield bikes and tata cars to employees

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News