ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; മുംബൈയിൽ എമർജൻസി ലാൻഡിങ്

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

ALSO READ: ‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

മുംബൈയിൽ ഇറങ്ങുമ്പോൾ, ക്രൂ പ്രോട്ടോക്കോൾ പാലിക്കുകയും സുരക്ഷാ ഏജൻസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.

ALSO READ: തിരുവനന്തപുരത്ത് മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങി. വിമാനം ഇപ്പോൾ പരിശോധനയിലാണ്. . ഇത് വരെയുള്ള പരിശോധനയിൽ അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ സ്ഥാപിക്കുമെന്ന് ഇൻഡിഗോ പ്രതിനിധികൾ അറിയിച്ചു . മുംബൈ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News