ചെന്നൈ തുറമുഖത്ത് കപ്പലിൽ സ്ഫോടനം, ഒരാൾ മരിച്ചു

ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ALSO READ: കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പാവപ്പെട്ട ജനങ്ങളെ എൽഡിഎഫ് സർക്കാർ കൈവിടില്ല; ഇ പി ജയരാജൻ

തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് സ്‌ഫോടനത്തിൽ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ 31ന് ഒഡിഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണകപ്പലിലാണ് അപകടം. കപ്പലിനുള്ളിലെ ഗ്യാസ് പൈപ്പിനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിൽ പരിക്കേറ്റ ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News