ഐപിഎല്‍: മുബൈയെ തകര്‍ത്ത് ചെന്നൈ

ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. ആറ് വിക്കറ്റിനാണ് ധോണിപ്പട രോഹിത് ശര്‍മയുടെ കരുത്തരായ മുംബൈയെ തകര്‍ത്തത്. ടോസ് നേടിയ ചെന്നൈ ആദ്യം മുബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. 2.5 ഓവറില്‍ 14 റണ്‍സിനിടയില്‍ മൂന്ന് വിക്കറ്റിന് നഷ്ടപ്പെട്ട മുംബൈ തകര്‍ച്ചയോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാന്‍ മുംബൈക്കായി.

51 പന്തില്‍ 64 റണ്‍സ് നേടിയ നേഹല്‍ വദേരയുടെ പ്രകടനമാണ് മോശമല്ലാത്ത സ്‌കോറില്‍ എത്തിച്ചത്. മുംബൈ ബാറ്റിംഗ് നിരയില്‍ സൂര്യകുമാര്‍ യാദവ് (29), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (20) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ചെന്നൈക്കായി മതീഷ പതിരാന മൂന്ന് വിക്കറ്റും ദീപക്ക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 17.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 44 റണ്‍സ് നേടിയ ഡിവോണ്‍ കോണ്‍വേയാണ് ചൈന്നൈയുടെ ടോപ്പ് സ്‌കോറര്‍. റിതുരാജ് ഗെയ്ക്ക്വാദ് (30), ശിവം ദുബേ (26), അജിന്‍ക്യ രഹാനെ (21), അമ്പാട്ടി റായിഡു (12) എന്നിവര്‍ മികച്ച പ്രകടനം നടത്തി.രണ്ട് വിക്കറ്റ് വീഴ്ത്തിയ പിയുഷ് ചൗളണ് മുംബൈ ബോളിംഗ് നിരയില്‍ തിളങ്ങിയത്. ആകാശ് മദ് വാള്‍,ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News