ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്‍ ഫൈനലില്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്രോഫിയുമായി തിരുപ്പതി ക്ഷേത്രത്തില്‍ എത്തി പ്രത്യേക പൂജകള്‍ നടത്തി. ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ട്രോഫിയുമായി ചെന്നൈ ടീം പ്രതിനിധികള്‍ പ്രത്യേക പൂജ നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഒരു സ്വകാര്യ തമിഴ് ചാനലിലൂടെ പുറത്തു വന്നത്. ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

Also Read: പരുക്ക് വകവെയ്ക്കാതെ മുന്നില്‍ നിന്ന് നയിച്ച് ധോണി ആശുപത്രിയിലേക്ക്

http://പരുക്ക് വകവെയ്ക്കാതെ മുന്നില്‍ നിന്ന് നയിച്ച് ധോണി ആശുപത്രിയിലേക്ക്

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് അഞ്ചാം കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 214 റണ്‍സടിക്കുകയും ഇടക്ക് പെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News