പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ചെന്നൈ; രാജസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

ഐപിഎല്ലില്‍ അഞ്ച് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഋതുരാജ് ഗെയ്കവാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഇന്നിങ്സ് തുടങ്ങി 32 റണ്‍സില്‍ നില്‍ക്കെ 18 പന്തില്‍ 27 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര പുറത്തായി. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ 13 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് മടങ്ങി. മൊയിന്‍ അലി(10),ശിവം ദുബെ(18), എന്നിവര്‍ പുറത്തായെങ്കിലും ഒരു വശത്ത് ഋതുരാജ് ക്രീസില്‍ നില ഉറപ്പിച്ചു.
ജഡേജയ്ക്ക് പകരമെത്തിയ സമീര്‍ റിസ്വിക്കൊപ്പം ഋതുരാജ് സ്‌കോര്‍ ചലിപ്പിച്ചു.

Also Read: പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ്; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

8 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ സമീര്‍ റിസ്വി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 141 റണ്‍സ് സ്‌കോര്‍ ചെയ്തത്. 35 പന്തില്‍ 47 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News