ഐപിഎൽ പതിനാറാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സ് മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.തീപാറുന്ന പല മത്സരങ്ങൾക്കും വേദിയായ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 നാണ് മത്സരം. നാല് തവണ കിരീടം നേടിയ ചെന്നൈ ആ ആത്മവിശ്വാസത്തിൽ കരുത്തുമായിട്ടാണ് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ വർഷത്തെ കിരീട വിജയത്തിന്റെയും ഈ വർഷത്തെ തങ്ങളുടെ വിജയകുതിപ്പിൻെറയും ആത്മവിശ്വാസത്തിലാണ് ആണ് ഗുജറാത്ത് ടീം. അവസാന മത്സരത്തിൽ ശക്തരായ ബാംഗ്ലൂർ ടീമിനെ തോൽപിച്ചത് പേ ഓഫിലും ചൈന്നൈക്കെതിരെയും ആവർത്തിക്കും എന്നാണ് ഗുജറാത്തും ആരാധകരുടെ പ്രതീക്ഷ.
ധോണിയുടെ നേതൃത്വത്തിൽ ഏറ്റവും ശക്തമായ നിലയിൽ ആണ് ചെന്നൈ എന്നാണ് വിലയിരുത്തുകൾ .ഈ വർഷം പ്ലേ ഓഫിൽ കയറിയത്തോടു കൂടി ഏറ്റവും കൂടുതൽ തവണ പ്ലേയോഫിൽ കയറുന്ന ടീം എന്ന ബഹുമതിയിൽ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നെ. ബാറ്റിംഗ് നിരയുടെ കരുത്ത് നട്ടെലാക്കിയാണ് ചെന്നൈ മുന്നേറുന്നത്. ബൗളിംഗ് ടീം തങ്ങളുടെ മികച്ച ഫോമിൽ നിൽക്കുന്നതും ചെന്നൈക്ക് അനുകൂലമാണ്. എന്നാൽ ഈ സീസണിൽ ഗുജറാത്തിനെതിരെ ഒരു മത്സരത്തിൽ പോലും ധോണിക്കും സംഘത്തിനും വിജയിക്കാനായിട്ടില്ല.
രണ്ടു അതികായന്മാർ ഏറ്റുമുട്ടുന്ന ഇന്നത്തെ മത്സരത്തിൽ പല റെക്കോർഡുകളും തിരുത്തപ്പെടും എന്നാണ് ആരാധകർ പ്രതീഷിക്കുന്നത്.ഇന്ന് ജയിക്കുന്ന ടീം നേരിട്ട് കലാശ പോരാട്ടത്തിന് യോഗ്യത നേടും. തോൽക്കുന്ന ടീം എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിലാണ് പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here