ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംങ്‌സിന് ജയം സൂപ്പര്‍ വിജയം

ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംങ്‌സിന് ജയം. 8 ബോള്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. നേരത്തെ ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ സണ്‍ റൈസേര്‍സ് 134 റണ്‍സെടുത്തു.

26 ബോളില്‍ 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയും 21 പന്തില്‍ 21 റണ്‍സെടുത്ത രാഹുല്‍ ത്രിപാദിയും മാത്രമാണ് ഹൈദരാബാദിനായി താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തത്. ചെന്നൈക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ വീഴ്ത്തി. 77 റണ്‍സ് നേടി പുറത്താകാതെ നിന്ന കൊണ്‍വേ ആണ് ചെന്നൈ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News