ചെന്നൈ ട്രെയിൻ അപകടം; ദേശീയ സുരക്ഷ ഏജൻസി അന്വേഷിക്കും

Chennai Train Accident

ചെന്നൈക്കടുത്ത് കവരൈപ്പേട്ട സ്റ്റേഷന് സമീപം ഇന്നലെ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുക്കുകയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ അട്ടിമറി ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.

Also Read: മലപ്പുറത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും

അപകടത്തിൽ തകർന്ന ട്രാക്കുകൾ പുനഃസ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. മൈസൂർ ദർഭഗേ എക്സ്പ്രെസിന്റെ തകർന്ന ബോഗികൾ സംഭവസ്ഥലത്തു നിന്നും മാറ്റി. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തു.

Also Read: ചേർത്തലയിലെ ഡോക്ട‍ർ ദമ്പതിമാരെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കബളിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിലായി

വെള്ളിയാഴ്ച രാത്രിയാണ് കവരൈപ്പേട്ട സ്റ്റേഷന് സമീപം ചരക്ക് ട്രെയിനിനു പിന്നിൽ മൈസൂര്‍-ദര്‍ഭംഗ എക്സ്പ്രസ് ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ 19 പേരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റിയിരുന്നു. മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. 1360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News