ചെന്നൈയിൽ ഐ.ടി ജീവനക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; സുഹൃത്തായ ട്രാന്‍സ്മാന്‍ അറസ്റ്റിൽ

ചെന്നൈയിൽ ഐ.ടി ജീവനക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ട്രാന്‍സ്മാന്‍ സുഹൃത്ത് അറസ്റ്റില്‍. നന്ദിനി എന്ന യുവതിയെയാണ് കൈകാലുകള്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയത്. ഈ സംഭവത്തിലാണ് സുഹൃത്തായ വെട്രിമാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റനിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അറസ്റ്റിലായ വെട്രിമാരനും നന്ദിനിയും മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. എന്നാൽ ചെന്നൈയില്‍ ജോലിചെയ്യുന്ന നന്ദിനി അടുത്തിടെയായി സഹപ്രവര്‍ത്തകനായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: ശബരിമലയിലെ തിരക്ക് നിയന്ത്രണം; അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

നന്ദിനി ആൺ സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുന്നത് ഇപ്പോള്‍ ട്രാന്‍സ്മാനായ വെട്രിമാരന് ഇഷ്ടമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. പിന്നീട് നന്ദിനി ഇയാളുമായി സംസാരിക്കുന്നത് കുറച്ച് തുടങ്ങി. ഇതിനിടയിൽ യുവതി ആൺസുഹൃത്തിനൊപ്പം ചെലവഴിക്കുന്നത് വെട്രിമാരന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ പ്രതി കൃത്യമായി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ALSO READ: ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News