കേരള ബ്ലാസ്റ്റേഴ്‌സുമായി സമനിലയിൽ ചെന്നൈയിൻ എഫ്.സി. ഇരുഭാഗത്തുമായി ആറു ഗോളുകളാണു ഉണ്ടായത്. സമനിലയായെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കു എത്തിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.
ALSO READ:തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിൽ
ആദ്യ മിനിറ്റിൽ തന്നെ റഹീം അലിയിലൂടെ മത്സരത്തിൽ ചെന്നൈയിൻ അക്കൗണ്ട് തുറന്നു . റാഫേൽ ക്രിവെല്ലാറോയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോൾ. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിരുന്നു 11-ാം മിനിറ്റിലെ പെനാൽറ്റി. ഷോട്ടെടുത്ത സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് പന്ത് കൃത്യമായി വലയിലാക്കി. എന്നാൽ, പിന്നീട് 13-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർദൻ മുറേ ചെന്നൈയിന് ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഡാനിഷ് ഫാറൂഖിന്റെ അസിസ്റ്റിൽ ഡയമന്റകോസിന് ഇരട്ടഗോൾ പിറന്നു. 94-ാം മിനിറ്റില്‍ മികച്ചൊരു അവസരം ദെയ്സുകെ സകായ് നഷ്ടപെടുത്തിയതോടെ വിജയം നേടാനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമങ്ങൾ പരാജയപെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here