ദാരുണം! ചെന്നൈയിൽ എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

RAT POISON

ചെന്നൈയിൽ എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു. മുറിയിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങിയായതോടെ എലിവിഷം ശ്വസിച്ചതാണ് മരണകാരണം. ഒരു വയസുകാരൻ ഉൾപ്പടെ രണ്ട് പേരാണ് മരിച്ചത്.

ചെന്നൈ കുണ്ട്രത്തൂറിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.ഗിരിധരന്‍- പവിത്ര ദമ്പതികളുടെ മക്കളായ സായ് സുദര്‍ശന്‍ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. രാത്രി കിടന്നുറങ്ങിയ ഗിരിധരനും ഭാര്യയ്ക്കും കുട്ടികൾക്കും തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു.തുടർന്ന് വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ; പീഡനക്കേസിൽ ഗായകൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ

എന്നാൽ ചികിത്സയ്ക്കിടെ സായ് സുദര്‍ശനും സഹോദരി വിശാലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗിരിധരനും പവിത്രയും ആശുപത്രിയിൽ  ചികിത്സയിൽ തുടരുകയാണ്.പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ മുറിയിലാകെ വ്യാപിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഒരു കീടനിയന്ത്രണ കമ്പനിയാണ് ഗിരിധരന്റെ ആവശ്യപ്രകാരം വീട്ടിൽ എലിവിഷം വെച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News