പ്രണയപ്പക; അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍,വട്ടം ചുറ്റി യുവതിയും കുടുംബവും

പ്രണയപകയില്‍ ഓണ്‍ലൈനായി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളില്‍ എണ്‍പതോളം ടാക്‌സി കാറുകളും നൂറോളം പാഴ്‌സലുകളുമയച്ച പതിനേഴ് വയസുകാരന്‍ പിടിയില്‍.പാത്രങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ് ഉള്‍പ്പെടെയുള്ളവ ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി എത്തിയപ്പോള്‍ യുവതിയും വീട്ടുകാരും പരിഭ്രാന്തരായി. താന്‍ ഓര്‍ഡര്‍ ചെയ്യാതെ എത്തിയ ഇവ കൈപ്പറ്റാന്‍ യുവതി വിസമ്മതിച്ചു. എല്ലാം കാഷ് ഓണ്‍ ഡെലിവറിയായിട്ടാണ് എത്തിയത്. നൂറോളം സാധനങ്ങള്‍ നിരസിച്ചതോടെ യുവതി ഡെലിവറി ഏജന്റുമാരുമായി തര്‍ക്കമായി. പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പാഴ്‌സലുകള്‍ വരാതായി. പീന്നീട് സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ഉണ്ടായത്. യുവതിയുടെ വീട്ടിലേക്ക് വിവിധ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ കാറുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങി.

ALSO READ :ക്ഷേമപെൻഷന് 900 കോടി; സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു

രണ്ട് ദിവസത്തിനുള്ളില്‍ എണ്‍പതോളം ടാക്‌സി ഡ്രൈവര്‍മാര്‍ വീട് അന്വേഷിച്ചെത്തിയതോടെ കുടുംബം വീണ്ടും സൈബര്‍ ക്രൈം പൊലീസിനെ അറിയിച്ചു. ബുക്കിങ്ങിന് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയല്‍വാസിയായ ആണ്‍കുട്ടി പിടിയിലായത്. പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പൊലിസിനോട് സമ്മതിച്ചു.ഇയാളുടെ പ്രണയാഭ്യര്‍ഥന യുവതി നിരസിക്കുകയും ശല്യം ചെയ്തതിനു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആണ്‍കുട്ടിയുടെ പ്രതികാര മനോഭാവമുണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും 3 വകുപ്പുകള്‍ പ്രകാരം ആണ്‍കുട്ടിക്കെതിരെ കേസെടുത്തു.സംഭവം ചെന്നൈയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News