ഭാരത് പ്രയോഗം; സുധാകരനെ തള്ളി ചെന്നിത്തല

ഭാരത് പ്രയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെ തള്ളി രമേശ് ചെന്നിത്തല. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പേരു മാറ്റുന്നതില്‍ തെറ്റില്ല എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുറിപ്പിലുമുള്ള ഭാരത് പ്രയോഗം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആസിയാന്‍- ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക കുറിപ്പിലാണ് പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് മോദി രേഖപ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യ എന്ന പ്രയോഗത്തിന് പകരം ഭാരത് പ്രയോഗത്തിനായുള്ള പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന.

READ ALSO:കനത്ത മഴ : കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാനുളള ആര്‍എസ്എസ് അജണ്ട ബിജെപി സര്‍ക്കാര്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇപ്പോള്‍ പ്രത്യക്ഷമായി നീക്കം നടത്തുവെന്നതാണ് ശ്രദ്ധേയം. സെപ്റ്റംബര്‍ 9ന് നടക്കുന്ന അത്താഴവിരുന്നിലേക്ക് ജി 20 നേതാക്കളെ ക്ഷണിച്ചുകൊണ്ടുളള കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയത്.

READ ALSO:സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News