പത്തനംതിട്ട യൂത്ത് കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; കെ സി വേണുഗോപാൽ പക്ഷത്തിനെതിരെ പരാതി നൽകി ചെന്നിത്തല വിഭാഗം

പത്തനംതിട്ട യൂത്ത് കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം.കെ സി വേണുഗോപാൽ പക്ഷത്തിനെതിരെ ദേശീയ നേതൃത്വത്തിന് ചെന്നിത്തല വിഭാഗം പരാതി നൽകി. സംസ്ഥാന കമ്മറ്റിയുടെ തീരുമാനംജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ അട്ടിമറിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്..ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റമാരെ പ്രഖ്യാപിക്കുന്നുവെന്നും പരാതിയും പറയുന്നു.

ALSO READ:രക്ഷാദൗത്യത്തിനിറങ്ങാൻ നാവിക സേനയും; ജോയിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച് അയിരൂർ മണ്ഡലം പ്രസിഡന്റിന്റെ നിയമനം വെല്ലുവിളിച്ച് കൊണ്ട് ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു എന്ന് രമേശ് ചെന്നിത്തല വിഭാഗം ആരോപിച്ചു.ജില്ലയിൽ കെ സി വേണുഗോപാൽ ഗ്രൂപ്പ് വളർത്താൻ വിജയ് ശ്രമിക്കുന്നുവെന്നും പരാതി ഉണ്ട്.യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന വാർത്തയോടെ ജില്ലാ പ്രസിഡൻ്റ് പ്രതികരിക്കാത്തത്തിനും ചെന്നിത്തല ഗ്രൂപ്പിൽ കടുത്ത അതൃപ്തിയാണ്.

ALSO READ: യൂറോ കപ്പിൽ നാലാം കിരീടം സ്വന്തമാക്കി സ്പെയിൻ; തുടർച്ചയായ രണ്ടാം ഫൈനലിലും പരാജയം നേരിട്ട് ഇംഗ്ലണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News