തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. ബിഷപ്പ് പറഞ്ഞത് മലയോര കര്‍ഷകരുടെ വികാരമാണെന്നും അദ്ദേഹം അതൊരു ആവേശത്തില്‍ പറഞ്ഞതാകുമെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ബിഷപ്പിനെ പിന്തുണച്ച് പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. തങ്കളം ദേവഗിരി ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് ഒരു സമുദായത്തിനുവേണ്ടിയല്ല, മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയാണെന്നും ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താന്‍ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിശദീകരണവുമായി ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെ പരിപാടിയായ ന്യൂനപക്ഷ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനുളള സഹായം തേടിയാണ് ബിഷപ്പ് ഹൗസില്‍ എത്തിയത്. തന്റെ സന്ദര്‍ശനം വോട്ടുബാങ്ക് മാത്രം ലക്ഷ്യം വെച്ചല്ലെന്നും എന്‍ ഹരിദാസ് വിശദീകരിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ഉള്‍പ്പെടെയുളളവരാണ് തിങ്കളാഴ്ച ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം.
റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കും. കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here