“സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ തെറ്റ് പറ്റാം”; സുരേഷ് ഗോപിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലാത്തതുകൊണ്ട് തെറ്റുപറ്റാമെന്നും മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിപ്പിക്കാമെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

READ ALSO:‘ആണധികാരത്തിന്റെ ഹുങ്കാണ് സുരേഷ് ഗോപി കാണിച്ചത്’; അഡ്വ ഷുക്കൂര്‍

അതേസമയം സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും ഇപ്പോള്‍ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവര്‍ത്തികളാണെന്നും വിഷയത്തില്‍ കെ മുരളീധരന്‍ പറഞ്ഞു. സമൂഹത്തില്‍ ചില നിയമങ്ങളും അതിര്‍ വരമ്പുകളുണ്ട്. അത് പാലിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സംഭവത്തില്‍ ‘മാപ്പ്’ ചോദിച്ച് സുരേഷ് ഗോപി ഇന്ന് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തന്റെ വാത്സല്യത്തോടെയുള്ള പ്രതികരണത്തില്‍ ഏതെങ്കിലും രീതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO:സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികൾ; കെ മുരളീധരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News