സോളാർ വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിടെ ശരിവച്ച് ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീർപ്പാക്കണമെന്ന് തിരുവഞ്ചൂർ പറഞ്ഞിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചപ്പോൾ ജോൺ ബ്രിട്ടാസിന് കൈമാറി. താൻ പറഞ്ഞത് അനുസരിച്ചാണ് ജോൺ ബ്രിട്ടാസ് ആശയവിനിമയത്തിന് തയ്യാറായത്. തിരുവഞ്ചൂർ ഇങ്ങോട്ട് വിളിച്ചാണ് ഫോൺ കൈമാറാൻ പറഞ്ഞത്. ജോൺ ബ്രിട്ടാസ് വിഷയത്തിൽ ഇടപെട്ടത് സദ്ദുദ്ദേശപരമായാണ്.
Also Read: മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന ഇല്ലാതാക്കും: രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ഇരുമുന്നണികളും ചർച്ച ചെയ്താണ് സമരം തീർത്തത്. കേരളത്തിലെ സമരങ്ങൾ കാളകച്ചവടം അല്ലല്ലോ ഡീൽ ഉണ്ടാക്കാൻ. മാന്യമായ ധാരണ എന്ന് മാത്രമേ താൻ ഇതിനെ കാണുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുള്ള പൊളിറ്റിക്കൽ ഡിലും ഉണ്ടായിട്ടില്ല. ജോൺ മുണ്ടക്കയത്തിന്റെ വാദങ്ങളെ നിലംപരിശാക്കിയാണ് ചെറിയാൻ ഫിലിപ്പ് രംഗത്ത് വന്നിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here