കൈറ്റിനെതിരായ അഴിമതി ആരോപണം പിൻവലിച്ച് മാപ്പുപറഞ്ഞ് ചെറിയാൻ ഫിലിപ്പ്.
ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി ഉപകരണങ്ങൾ വാങ്ങിയതിൽ 140 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ചെറിയാൻ ഫിലിപ്പ് ആരോപിച്ചിരുന്നത്.ഇതിനെതിരെ കൈറ്റ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.ഇതിനെ തുടർന്നാണ് ഫേസ്ബുക്കിലൂടെ ചെറിയാൻ ഫിലിപ്പ് പരസ്യമായി മാപ്പ് പറഞ്ഞത്.
ALSO READ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു
കൈറ്റ് എന്ന കേരള സർക്കാർ സ്ഥാപനവുമായി ബന്ധപ്പെടുത്തി 16 -1- 24 ൽ ഫേസ്ബുക്കിൽ ഞാൻ എഴുതിയ പരാമർശങ്ങളിൽ ചിലത് വസ്തുതാപരമല്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പോസ്റ്റ് പിൻവലിക്കുന്നു. പോസ്റ്റിലെ ഉള്ളടക്കത്തിൽ നിർവ്യാജം ഖേദിക്കുന്നു എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here