ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ, ഇന്ന് മകന് വേണ്ടി; ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം നിലകൊണ്ടിരുന്ന ചെറിയന്‍ ഫിലിപ്പ് പിന്നീട് അദ്ദേഹത്തിന്റെ വിമര്‍ശകനായതും അദ്ദേഹത്തിനെതിരെ മത്സരിച്ചതും രാഷ്ട്രീയ കേരളം കണ്ടതാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് പിന്നീട് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു. ഇതില്‍ രണ്ടുപേരും ഒരുപോലെ വേദനിപ്പിച്ചെന്നുമായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് വരികയും പിന്നീട് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരികെ പോവുകയും ചെയ്ത ചെറിയാന്‍ ഫിലിപ്പ് പിന്നീട് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കെതിരെ പലപ്പോഴും വിമര്‍ശകന്റെ കുപ്പായമണിഞ്ഞ ചെറിയാന്‍ ഫിലിപ്പ് പക്ഷേ മകന്‍ ചാണ്ടി ഉമ്മന് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. കോണ്‍ഗ്രസില്‍ ഉയരുന്ന ഗ്രൂപ്പ് തര്‍ക്കം, പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള കോക്കസാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നതെന്ന് അടക്കമുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കളുമായി ചേര്‍ന്നുനിന്ന യുവനിരയിലുള്ളവരെ അടക്കം ഒഴിവാക്കുന്നുവെന്നും ഒതുക്കുവെന്നും ആരോപണങ്ങളും വെളിപ്പെടുത്തലുകളും ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മകന് കട്ട സപ്പോര്‍ട്ട് ചെറിയാന്‍ ഫിലിപ്പ് നല്‍കുന്നത്.

ALSO READ: ആദ്യം ചാറ്റിങ്, ഒടുക്കം നാലരപവന്റെ മാലകൊണ്ട് ഓട്ടം; പിന്നാലെ അഴിക്കുള്ളിൽ

ഉമ്മന്‍ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകന്‍ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്നാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്‌നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍ . കോണ്‍ഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മന്‍ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാര്‍ട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണമെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചാ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമാണ്. ഒരു ഗ്രൂപ്പുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒറ്റകെട്ടായി പോകണമെന്നാണ് എല്ലാ പ്രവര്‍ത്തകരുടെയും അഭിപ്രായമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

ജീവിച്ചിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവരാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ എല്ലാം നേടിയവര്‍ ചാണ്ടി ഉമ്മനെ വിമര്‍ശിക്കുകയാണെന്നും മുമ്പ് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

ALSO READ: ഈ പ്രഭാത ദൃശ്യം നിങ്ങളുടെ മനംകവരും; നാടിന്റെ കാഴ്ചകള്‍ക്ക് പുതുചരിത്രം, വൈറലായി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച ദൃശ്യം

ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ അവകാശി ചാണ്ടി ഉമ്മന്‍ മാത്രമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ഒരു മര്യാദയും കാണിക്കാത്ത ആളുകള്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പൈതൃകം അവകാശപ്പെട്ട് കേരളത്തില്‍ ഒരാള്‍ക്കും മുന്നോട്ടുപോകാനുള്ള അവകാശമില്ല. കാരണം, ഇവരില്‍ പലരും ഉമ്മന്‍ ചാണ്ടിയെ വഞ്ചിച്ചവരാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News