മലയാളി എന്‍ജീനിയര്‍മാരായ സഹോദങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ് കമ്പനി യുകെയിലേക്ക് പറക്കാനൊരുങ്ങുന്നു. കൊച്ചി മേക്കര്‍ വില്ലേജില്‍ നിന്നുള്ള അഗ്രി ടെക് കമ്പനിയായ ഫ്യൂസിലേജ് ആണ് യുകെ ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ ഓണ്‍ട്രപ്രനന്‍ഷിപ്പ് പരിപാടിയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടത്. ചേര്‍ത്തല സ്വദേശികളായ ദേവന്‍ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനുമാണ് ഇതിന് പിന്നില്‍. കൈരളിയുടെ ഇന്നോ ടെക് അവാര്‍ഡിന് അര്‍ഹരായവരാണ് ഈ സഹോദരങ്ങള്‍.
Also Read- ‘കേരളത്തിന്‍റെ ക്യാപ്റ്റന്’ ന്യൂയോര്‍ക്കില്‍ പോസ്റ്ററൊരുക്കിയത് കോട്ടയംകാരന്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് മിഷന് കീഴില്‍ 2020 ലാണ് ദേവനും ദേവികയും ചേര്‍ന്ന് ഫ്യൂസിലേജ് പദ്ധതി ആരംഭിച്ചത്. ദക്ഷിണേന്ത്യയിലാകെ ഏഴായിരം ഏക്കര്‍ സ്ഥലത്ത് ഗവേഷണവും പരീക്ഷണവും നടത്തിയ ശേഷമാണ് ഇവര്‍ രണ്ട് തരത്തിലുള്ള ഡ്രോണുകള്‍ വികസിപ്പിച്ചത്. രണ്ട് ഡ്രോണുകളും തമ്മിലുള്ള ഡേറ്റ കൈമാറ്റമാണ് കൃഷിയുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നത് ദേവന്‍ പറയുന്നു. വളവും മറ്റ് ആവശ്യമുള്ള സ്ഥലവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡ്രോണുകള്‍ തമ്മില്‍ കൈമാറും. ഇതിലൂടെ കൃഷിയുടെ ചെലവ് അന്‍പത് ശതമാനം കുറയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്.
Also Read- മെസിയെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു
നിലവില്‍ കാനഡ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കമ്പനിക്കുണ്ട്. ഇന്ത്യയിലെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര കൃഷി രീതികള്‍ പഠിപ്പിക്കാന്‍ കൂടിയാണ് ദേവനും ദേവികയും യുകെയിലേക്ക് പറക്കുന്നത്. യുകെയില്‍ പദ്ധതിയുടെ ഭാഗമായുള്ള ഡ്രോണുകള്‍ നിര്‍മിക്കാനും ഓഫീസ് ഒരുക്കാനുമുള്ള ഫണ്ട് ഗവണ്‍മെന്റ് നല്‍കും. എയ്‌റോനോട്ടിക്കല്‍ എന്‍ജീനയാണ് ദേവന്‍. ഇലക്ട്രിക് എന്‍ജിനീയറായ ദേവിക മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’വില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here