ചെറുകാട് അവാര്‍ഡ് വിനോദ് കൃഷ്ണയ്ക്ക്

ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് യുവസാഹിത്യകാരന്‍ വിനോദ് കൃഷ്ണ അര്‍ഹനായി. ‘9 mm ബരേറ്റ’എന്ന നോവലിനാണ് പുരസ്‌കാരം. മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും, നിഷ്ഠൂരമായ വധവും പ്രമേയമാക്കിയ നോവലാണ് വിനോദ് കൃഷ്ണയുടെ ‘9 mm ബരേറ്റ’. വര്‍ത്തമാനകാല ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിപത്തിനെ സര്‍ഗ്ഗാത്മകമായി അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്.

READ ALSO:ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ ന്യൂഡൽഹിയിൽ എത്തും

പ്രൊഫ എം എം നാരായണന്‍, എം കെ മനോഹരന്‍, ടി പി വേണുഗോപാലന്‍ എന്നിവരടങ്ങിയ നിര്‍ണയസമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 28 ന് 4 മണിക്ക് ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അവാര്‍ഡ് സമ്മാനിക്കും.

READ ALSO:അമ്മത്തൊട്ടിലില്‍ ഏഴ് ദിവസം പ്രായമായ പുതിയ പെണ്‍കുഞ്ഞ്; പേര് നര്‍ഗീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News