പുട്ടിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ആരോഗ്യകരമായ ചെറുപയർ കറി ആയാലോ?

പുട്ടിനും ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ ചെറുപയർ കറി ഉണ്ടാക്കി നോക്കിയാലോ.

Also read:ചപ്പാത്തിയുടെ കൂടെ തേങ്ങാ അരയ്ക്കാത്ത നല്ല നാടന്‍ കടലക്കറി

ആവശ്യ സാധനങ്ങൾ :

ചെറുപയർ – 1 കപ്പ്‌
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 1 അല്ലി
കടുക് – 1/2 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
മുഴുവൻ മല്ലി ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

Also read:പുട്ടുപൊടി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടോ? സോഫ്റ്റ് പുട്ടിന്  ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

ഉണ്ടാക്കുന്ന വിധം:

ഒരു പാൻ ചൂടാവാൻ വച്ച് ചെറുപയർ അതിലേക്കു ഇട്ടു മീഡിയം തീയിൽ വറക്കുക. ചെറുതായിട്ട് ഒന്ന് കളർ മാറുന്നതു വരെ വറുത്താൽ മതി. ഒരു പ്രഷർ കുക്കറിൽ 21/2 കപ്പ്‌ വെള്ളം എടുക്കുക. അതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഒഴിക്കാം. വറത്തു വച്ച ചെറുപയർ നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറിൽ ഇടുക. അടച്ചു വച്ച് 7– 8 വിസിൽ വരെ വേവിക്കുക. നന്നായി ഉടഞ്ഞ പോലെ വേവിച്ചെടുക്കണം.

അതിനുശേഷം വെള്ളം കൂടുതലാണെന്നു തോന്നുന്നു എങ്കിൽ ഒന്ന് വറ്റിച്ചെടുക്കാം.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ജീരകം ചേർത്ത് പച്ചമുളക് കൂടി ചേർത്തിളക്കുക. അതിലേക്കു വെളുത്തുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം അരിഞ്ഞു വച്ച ചെറിയ ഉള്ളിയും ഒരു നുള്ള് ഉപ്പ്, കറിവേപ്പില എന്നിവയും ചേർത്ത് വഴറ്റുക. ചതച്ച മല്ലിയും ചേർത്ത് പച്ച രുചി പോകുന്നതു വരെ ഏകദേശം 2 മിനിറ്റ് വഴറ്റുക. കറിയിലേക്ക് ചേർത്ത് 2 മിനിറ്റ് നന്നായി തിളപ്പിച്ച്‌ തീ അണയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News