തേങ്ങാ ചേർക്കാതെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ ചെറുപയർ കറി

ചെറുപയർ കറി ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. പല സ്ഥലങ്ങളിൽ വ്യത്യസ്ത രുചികളിലാണ് ചെറുപയർ കറി ഉണ്ടാകാറുള്ളത്. തേങ്ങാ ചേർത്തും , തേങ്ങാ ചേർക്കാതെയുമൊക്കെ ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചേർക്കാതെ ചെറുപയർ കറി ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

ചെറുപയർ – 1 കപ്പ്‌
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 1 അല്ലി
മുഴുവൻ മല്ലി ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

Also read: പരമ്പരാഗത രുചിയിൽ ഉണ്ടാക്കാം അച്ചപ്പം എളുപ്പത്തിൽ

ഉണ്ടാക്കുന്ന വിധം:

ഒരു പാനിൽ മീഡിയം ഫ്ലിയ്മിൽ ചെറുപയർ ഇട്ട് നന്നായി വറുത്തെടുക്കുക. ചെറുതായി കളർ മാറുന്നത് വരെ വറുത്തെടുത്താൽ മതിയാകും. അതിനുശേഷം ഒരു പ്രഷർ കുക്കറിൽ 21/2 കപ്പ്‌ വെള്ളം എടുക്കുക. അതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക.

വറത്തു വച്ച ചെറുപയർ നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറിലേക്ക് മാറ്റുക. അടച്ചു വച്ച് 7 മുതൽ 8 വിസിൽ വരെ വേവിച്ചെടുക്കുക. നന്നായി വേവിച്ച് ഉടച്ചെടുക്കണം. വെള്ളം കൂടുതലാണെങ്കിൽ ഒന്ന് വറ്റിച്ചെടുക്കാം.

ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക. അതിലേക്കു ജീരകം ചേർത്ത് പൊട്ടിച്ച ശേഷം പച്ചമുളക് കൂടി ചേർത്തിളക്കുക. അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയ ഉള്ളിയും ഒരു നുള്ള് ഉപ്പ്, കറിവേപ്പില എന്നിവയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ചതച്ച മല്ലിയും ചേർത്ത് പച്ച രുചി പോകുന്നതു വരെ ഏകദേശം 2 മിനിറ്റ് വഴറ്റുക. രുചികരമായ ചെറുപയർ കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News